പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 09.00 മണിക്ക് നടന്ന എഴുപത്തഞ്ചാമത് റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇൻസ്‌പെക്ടർ ശ്രീ. സന്തോഷ് കുമാർ എ (മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ) നയിച്ച സേനാംഗങ്ങളുടെ സെറിമോണിയൽ പരേഡില്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ കോർപറേഷൻ മേയർ ശ്രീ.മുസ്ളീഹ് മഠത്തിൽ , അഴീക്കോട് എം എൽ എ ബഹുമാനപ്പെട്ട ശ്രീ.കെ വി സുമേഷ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീമതി. പി. പി ദിവ്യ, ജില്ലാ കളക്ടര്‍ ശ്രീ അരുൺ കെ വിജയൻ ഐ എ എസ് , കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത് കുമാർ ഐ പി എസ് , കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഹേമലത എം ഐ പി എസ് , തലശ്ശേരി എ എസ് പി ഷഹൻഷാ കെ.എസ് ഐ പി എസ്, ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഐ പി എസ് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ് പി ശ്രീ. രാജു പി കെ , തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.സെറിമോണിയൽ പരേഡിൽ കണ്ണൂർ സിറ്റി ഡിസ്ട്രിക്റ്റ് പോലീസ് , കണ്ണൂർ റൂറൽ റൂറൽ ഡിസ്ട്രിക്റ്റ് പോലീസ് , വനിതാ പോലീസ്, കെ എ പി നാലാം ബറ്റാലിയൻ, എക്‌സൈസ്, എന്നീ സേനകളിലെ അഞ്ച് പ്ലാട്ടൂണുകളും കണ്ണൂർ ഡി. എസ്. സി, ആർമി പബ്ലിക് സ്കൂൾ, കടമ്പൂർ എച്ച് എസ് എസ്, മട്ടന്നൂർ ബഡ്സ് സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ബാൻഡ് സംഘവും, വിവിധ കോളേജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ് പി സി , എൻ സി സി , സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ് ക്രോസ്സ്, എന്നിങ്ങനെ 28 പ്ലാട്ടൂണുകളും അണിനിരന്നു.മികച്ചരീതിയിൽ പരേഡ് ചെയ്ത പ്ലാട്ടൂണായി കണ്ണൂർ സിറ്റി ഡിസ്ട്രിക്റ്റ് പോലീസിനെ തിരഞ്ഞെടുത്തു.തുടർന്ന് കണ്ണൂർ മ്യൂസിക് ടീച്ചേഴ്സിന്റെ ദേശഭക്തി ഗാനവും, കണ്ണൂർ ജി വി എച്ച് എസ് എസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളും പ്രദർശിപ്പിച്ചു.

Post a Comment