‘കതിർ’, കതിരൂരിന്റെ സ്വന്തം അരി: കതിരൂർ ബാങ്ക് ഹരിതസമൃദ്ധി പദ്ധതിയിൽ കൃഷി ചെയ്ത നെല്ല് ശേഖരിച്ച് തയ്യാറാക്കിയ കതിർ ബ്രാൻഡ് അരി വിപണിയിൽ



കതിരൂർ: കാർഷിക മേഖലയിൽ പുത്തൻ മാതൃക സൃഷ്‌ടിച്ച് കതിരൂർ സഹകരണ ബാങ്ക് കതിർ ബ്രാൻഡ് അരി പുറത്തിറക്കി. ബാങ്കിന്റെ കൃഷിജീവനം പദ്ധതിയായ ഹരിത സമൃദ്ധിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് കർഷക ഗ്രൂപ്പ് കൃഷി ചെയ്ത നെല്ല് സമാഹരിച്ച് തയ്യാറാക്കിയ കതിർ ബ്രാൻഡ് അരി പുറത്തിറക്കിയത്. കതിരൂർ, എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലാണ് ഹരിത സമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. ബാങ്ക് പരിധിയിലെ വീടുകളിൽ മൂന്നിനം വാഴക്കന്നുകളും നൽകി. 100 ഏക്കറിൽ നെൽകൃഷിയും, 50 ഏക്കറിൽ പച്ചക്കറി കൃഷിയും, കുട്ടിക്കർഷകരെ കണ്ടെത്താൻ വിദ്യാർഥികൾ ക്കായി ഒരുക്കുന്ന ‘ഇത്തിരി വിത്ത് ഒത്തിരി നെല്ല് പരിപാടിയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.

ബാങ്ക് ഓഡിറ്റോറിയത്തിൽ മുൻ എംഎൽഎ എം വി ജയരാജൻ ‘അരി കർഷക ഗ്രൂപ്പ് കൺവീനർ കാരായി വിജയന് നൽകി പുറത്തിറക്കി. മൺചട്ടി ഒ കെ രാഘവനും വാഴക്കന്ന് ഇ ബാലകൃഷ്ണനും നൽകി. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. തലശേരി എ ആർ എ കെ ഉഷ,ബാങ്ക് സെക്രട്ടറി പി സുരേഷ്ബാബു, യു എൻ മീറ, ടി കെ ബാലകൃഷ്ണൻ, എ പി മോഹനൻ, കെ വി രജീഷ്, ഒ ഹരിദാസ്, പി എം ഹേമലത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement