ഗവർണറും എസ്എഫ്ഐയും നേർക്കുനേർ; കരിങ്കൊടി പ്രതിഷേധം, റോഡിൽ കസേരയിട്ടിരുന്ന് ഗവർണർ



നിലമേലിൽ ഗവർണറെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിന് നേരെ ശകാരവുമായെത്തി. കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിച്ച ഗവർണർ എസ്എഫ്ഐ ക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞു. റോഡിൽ കസേരയിട്ട് ഗവർണർ ഇരുന്നതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement