കമ്പിൽ സ്ക്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി



കമ്പിൽ: അമിത വേഗതയിൽ വന്ന കാർ ഇടിച്ച്  കടയ്ക്ക് കേടുപാടു സംഭവിച്ചു.   കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളിന് സമീപത്തെ ഇസ്മായിലിൻ്റെ  സിനാൻ കൂൾ ബാറിലെക്കാണ്  ഇന്ന് ഉച്ചക്ക് 12.30 ഓടെ കമ്പിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല.

ഞായറാഴ്ച്ച ആയതിനാൽ കട ഇന്ന്  തുറന്നിരുന്നില്ല. അതു കൊണ്ടു തന്നെ അപകട സമയം ആൾക്കാർ ഉണ്ടായിരുന്നില്ല. തൻമൂലം വൻ ദുരന്തം ഒഴിവായി .കടയുടെ ബോർഡുകൾക്കും മുൻവശത്തെ സാധനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement