ജനങ്ങളിൽ വീണ്ടും ഭീതി ഉണർത്തി വയനാട്ടിൽ കരടിയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി, പനമരം ഭാഗങ്ങളിൽ കണ്ട കരടി ഇന്നലെ രാത്രിയോടെ സുൽത്താൻ ബത്തേരിയിലെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സുൽത്താൻ ബത്തേരി കോടതി വളപ്പിലാണ് കരടിയെത്തിയത്
എതിർ വശത്തു നിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും സ്ഥലത്തെത്തിയിരുന്നു. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്.

Post a Comment