പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് : ഹനീഫ മൂന്നിയൂർ

ഇരിട്ടി: പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും അവരെ അവഗണിക്കാൻ ആർക്കും സാധ്യമല്ലന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ പ്രസ്താവിച്ചു.
മലയാളികളുടെ പ്രവാസത്തിന് ഏറെ പഴക്കമുണ്ട്. എന്നാൽ അവരെക്കുറിച്ച് ഗഹനമായൊരു പഠനം നടത്താൻ സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. സർക്കാരുകൾ പ്രവാസികളെ അവഗണിക്കുകയാണ് അദ്ദേഹം പറഞ്ഞു.
പുന്നാട് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ഇരിട്ടി മുൻസിപ്പൽ പ്രവാസിലീഗ്കുടുംബ സംഗമവും മോട്ടിവേഷൻ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി അന്തു മസാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. എം ഇബ്റാഹീം സ്വാഗതം പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അഹമ്മദ് , മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എം മജീദ് പ്രവാസി ജില്ലാ നേതാക്കളായ യുപി അബ്ദുറഹിമാൻ, കാദർ മുണ്ടേരി, നാസർ കേളോത്ത്, എം മൊയ്തീൻ ഹാജി,മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം കെ ഹാരിസ്, എംപി അബ്ദുറഹിമാൻ, എം കെ മുഹമ്മദ്, പ്രവാസി ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് തറാൽ ഹംസ ഹാജി , ജനറൽ സെക്രട്ടറി അബ്ദുൽ സലാം പെരുന്തയിൽ, മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട്, ജനറൽ സെക്രട്ടറി വി പി റഷീദ്, കോമ്പിൻ അബ്ദുൽ ഖാദർ, കെ കെ ഇബ്രാഹിം, ചാല അബ്ദുറഹിമാൻ , പി.കെ ബൽക്കീസ്, എം.കെ. നജ്മുന്നിസ എന്നിവർ പ്രസംഗിച്ചു  
ഡോക്ടർ ബഷീർ എടാട്ട് മോട്ടിവേഷൻ ക്ലാസ് അവതരിപ്പിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement