എരഞ്ഞോളി പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം നാളെ



എരഞ്ഞോളി പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എരഞ്ഞോളി പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 99.90 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. നടപ്പാത, ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, അലങ്കാര വിളക്കുകള്‍ എന്നിവയാണ് ഒരുക്കിയത്. ഉദ്ഘാടന ശേഷം മയ്യില്‍ കാവിന്മൂല നന്തുടി കലാസംഘം കാവേറ്റം നാടൻപാട്ട് അവതരിപ്പിക്കും. ഭക്ഷണശാല വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement