കണ്ണൂർ ഐശ്വര്യ ജ്വല്ലറി ഉടമ ദിനേശന്റെ കൈയ്യിൽ നിന്ന് തന്ത്രപരമായി കബിളിപ്പിച്ച് സ്വർണ്ണം പണയം വെച്ചിരിക്കുന്ന മട്ടന്നൂർ എസ് ബി ഐ ബേങ്കിൽ നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്ത നാൽവർ സംഘത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പിടികൂടി മട്ടന്നൂർ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം.
പുതിയങ്ങാടി സിവായ് ഹൗസിൽ അഷറഫ് എന്ന മുഹമ്മദ് റാഫി (60) , പഴശ്ശി ഡാമിന് സമീപം റസാഖ് 58 , ഉളിയിൽ പടിക്കച്ചാലിൽ തൗഫീഖ് മൻസിലിൽ റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) എന്നിവരെയാണ് പോലീസ് സമർത്ഥമായി വലയിലാക്കിയത്
പ്രതികൾ ലഭിച്ച 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സമാനമായ രീതിയിൽ നിരവധി കബിളിപ്പിക്കൽ നടത്തിയതായി ചോദ്യം ചെയ്യലിൽ വെളിവാകുന്നു.
ഭാര്യയെന്ന് പരിചയപ്പെടുത്തി പണം വാങ്ങുന്നത് റഹിയാനത്താണ് ബാങ്കിനുള്ളിൽ ബന്ധുക്കൾ ഉണ്ട് അവർ കാണേണ്ട പുറത്തു നിന്നാൽ മതി എന്ന് പണം നൽകുന്ന വ്യക്തിയോട് പറഞ്ഞ ശേഷം പണവുമായി മറ്റ് വഴിയിലുടെ മുങ്ങുന്നതാണ് ഇവരുടെ പ്രധാന മോഷണ രീതി. ഇതിനായി പ്രത്യേക മൊബൈൽ ഫോണും വാട്‌സ് ആപ്പ് നമ്പറും പ്രതികൾ ഉപയോഗിക്കുന്നു.
മട്ടന്നൂർ സി ഐ ബി. എസ് സജൻ, എസ് ഐ മാരായ സിദ്ദിഖ്, അനീഷ് കുമാർ. എ എസ് ഐ മാരായ പ്രദീപൻ, സുനിൽ കുമാർ, സി പി ഒമാരായ സിറാഇദ്ദീൻ, ജോമോൻ, രഗനീഷ്, സവിത, ഹാരിസ് എന്നിവരാണ് പ്രതികളെ പിടികൂടുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്.
ജ്വല്ലറി ഉടമകളെ ഫോണിൽ വിളിച്ച് ബേങ്കിൽ സ്വർണ്ണം വെച്ചിട്ടുണ്ട് അത് എടുക്കാൻ പണം ആവശ്യപ്പെട്ട ശേഷം ബേങ്കിൽ എത്തുമ്പോൾ ജ്വല്ലറി ഉടമ പരിചയപ്പെടുത്തുന്നത് റഹിയാനത്താണ്. പർദ്ദ ധരിച്ച് മുഖം മറച്ച ശേഷം പണം കൈപ്പറ്റി ബേങ്കിലേക്ക് എന്ന പറഞ്ഞ് കയറിയ ശേഷം മറ്റ് വഴികളിലൂടെ രക്ഷപ്പെടുന്നതാണ് ഇവരുടെ മോഷണ രീതി.
Post a Comment