ഷെയർ ട്രേഡിങ് പണം നിഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് 1,08,95,000 രൂപ തട്ടിയെടുത്തതായെന്ന പരാതി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരനെ 2024 ഫെബ്രുവരി 21 ന് ട്രേഡിങ്ങിനായുള്ള ഒരു വാട്സ്ആപ്പ് ആപ്പ് ഗ്രുപ്പിൽ ഉൾപെടുത്തുകയായിരുന്നു. ഗ്രൂപ്പിൽ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഷെയർ ട്രേഡിങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ട്രേഡിങ് നടത്തുന്നതിനായി പ്ലേ സ്റ്റോർ വഴി ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു അതിൽ അവരുടെ നിർദേശ പ്രകാരം വിവിധ ഓൺലൈൻ ട്രേഡിങ് കൺസൾ ടെൻസികളുടെ അക്കൗണ്ടിലേക്ക് പണം നിഷേപിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് പരാതിക്കാരൻ വിവിധ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു.
ഇത്തരത്തിലുള്ള മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പിലും പരാതിക്കാരനെ ഉൾപ്പെടുത്തികൊണ്ട് സമാനരീതിയിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പല ദിവസങ്ങളിലായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
പിന്നീട് ലാഭത്തോട് കൂടിയുള്ള പണം പിൻവലിക്കാൻ നോക്കിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നിക്ഷേപിക്കാൻ പറയുന്നതല്ലാതെ നൽകിയ പണം തിരികെ ലഭിക്കാതായപ്പോഴാണ് ഇതുരു തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലാകുന്നത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
Post a Comment