കനത്ത മഴയിൽ മരം വീണ് വീടിന് നാശം, വയത്തൂർ പാലം വെള്ളത്തിനടിയിലായി



ഇരിട്ടി : കനത്ത മഴയിൽ പെരിങ്കരിയിൽ മരംവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിനടിയിലായി.
ബുധനാഴ്ച പുലർച്ചെയോടെ പെരുങ്കരി ഉദയഗിരിയിലെ പൂതക്കുഴിയിൽ സുകുമാരന്റെ വീടിന് മുകളിലാണ് മരം വീണത്. വീടിനോട് ചേർന്ന് മറ്റൊരാളുടെ പുരയിടത്തിൽ നിന്ന മരമാണ് കനത്ത മഴയിൽ കടപുഴകി സുകുമാരന്റെ വീടിനു മുകളിലേക്ക് വീണത്. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് മരം മുറിച്ചു മാറ്റി. കുടക് മലനിരകളിലും ഉളിക്കൽ മേഖലയിലുമുണ്ടായ കനത്ത മഴയിൽ വയത്തൂർ പാലം വെള്ളത്തിനടിയിലായി. ഇതുമൂലം ഗതാഗതം സ്തംഭിക്കുകയും പ്രദേശവാസികൾ ദുരിതത്തിലാവുകയും ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement