വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ആശാരി കമ്പനി എന്ന സ്ഥലത്ത് വെച്ച് കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് പേർ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു .
മുന്ന നായിക് (32) ഗജം,ഒഡീഷ, സാഗർ നായിക് (23) ,ഗജം,ഒഡീഷ എന്നിവരാണ് പിടിയിലായത്.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പരിശോധനയിൽ 910 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. തുടർന്ന് വളപട്ടണം പോലീസ് ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയിലെ സാമൂഹ്യ
വിരുദ്ധരെയും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടി കമ്മീഷണറുടെ നിർദേശപ്രകാരം ശക്തമായ പോലീസ് പരിശോധനയാണ് ജില്ലയിൽ നടത്തിവരുന്നത്.
Post a Comment