പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു



പയ്യന്നൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക്‌ ശ്രമിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

സ്റ്റേഷന് മുകളിലെ ഹാളിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മേശയിൽ കയറി കഴുത്തിൽ കുരുക്കിടാൻ ശ്രമിക്കുകയായിരുന്നു. മേശ മറിഞ്ഞ് വീണതിനെത്തുടർന്നുണ്ടായ ശബ്ദംകേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുകാർ എത്തി രക്ഷപ്പെടുത്തി.

ഒരുവർഷം മുൻപ്‌ പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിലേക്ക് നിയമിതനായ ഇദ്ദേഹം ഇപ്പോൾ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ആത്മഹത്യാശ്രമത്തിനുള്ള കാരണങ്ങളോ കൂടുതൽ വിവരങ്ങളോ കൈമാറാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement