കേളകം: കേളകം രണ്ടാം വാർഡിൽ കടുവ വളർത്തുനായയെ ആക്രമിച്ച സാഹചര്യത്തിൽ വനം വകുപ്പ് ഉടനടി കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കണമെന്ന് കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടു.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി യുടെ പുതുക്കിയ ഗൈഡ് ലൈൻസ് പ്രകാരം സ്ഥിരീകരണ ക്യാമറകൾ സ്ഥാപിക്കേണ്ടതില്ല. ഗൃഹനാഥൻ കടുവയെ കണ്ട സാഹചര്യത്തിലും, വന്യമൃഗമാണ് ആക്രമിച്ചതെന്ന വെറ്റിനറി ഡോക്ടറുടെ സ്ഥിരീകരണത്തിലും തുടർനടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജോസഫ് ആഞ്ഞിലിവേലിൽ പറഞ്ഞു.
Post a Comment