തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ചിറക്കര എസ് എസ് റോഡിലെയും ടൗൺ ഹാൾ റോഡിലെയും വീടുകളിൽ മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം നിലമ്പൂർ തിരുവാലി സ്വദേശി അലി കെ കെ (49) കുഴിപ്പിള്ളി ഹൗസ് എന്നയാളാണ് പിടിയിലായത്.
ഇയാളെ മറ്റൊരു കേസിൽ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് ചിറക്കര മോഷണ ശ്രമ കേസിൽ ഇയാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി തലശ്ശേരി പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. ശേഷം കോയമ്പത്തൂർ ജയിലിലടച്ചു.
Post a Comment