ഭൂമധ്യരേഖയും ഭൂഖണ്ഡവും താണ്ടി കനത്ത മഴയുമായി സൊമാലി ജെറ്റ് ലക്ഷദ്വീപിലെത്തി . കേരളത്തില്‍ നാളെ (21/06/24) മുതല്‍ ശക്തവും അതിശക്തവുമായ മഴക്ക് ഒരുക്കവുമായയാണ് അറബിക്കടലില്‍ സൊമാലി ജെറ്റ് സ്ട്രീം രൂപപ്പട്ടത്.
കഴിഞ്ഞ 48 മണിക്കൂറില്‍ ശക്തിപ്പെട്ട സൊമാലിയന്‍ ജെറ്റ് സ്ട്രീം നിലവില്‍ ലക്ഷദ്വീപിലെ കവരത്തി വരെ സ്വാധീനം ചെലുത്തുന്നതായി മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.അന്തരീക്ഷത്തിന്റെ 1.5 കി.മി ഉയരത്തില്‍ വരെ ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ് ദ്വീപുകളിലും മാലദ്വീപിലെ കുല്‍ഹുദുഫുഷിയിലും ജെറ്റ്‌സ്ട്രീം സ്വാധീനം ഇന്ന് ദൃശ്യമാണ്. ഇത് കന്യാകുമാരി കടലിലേക്കും നീങ്ങും. ഇന്നു രാത്രി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ സാധ്യതയും നിലനില്‍ക്കുന്നു.
നാളെ മുതൽ സംസ്ഥാന വ്യാപകമായി അതി ശക്തമായ മഴ പെയ്യാൻ തുടങ്ങും.
Post a Comment