പട്ടാന്നൂർ :- നായാട്ടുപാറയിൽ സ്‌കൂട്ടർ തീവെച്ചു നശിപ്പിച്ചു. സിപിഎം കുന്നോത്ത് ബ്രാഞ്ച് അംഗവും നായാട്ടുപാറ നന്ദൂസ് ഹോട്ടൽ ഉടമയുമായ മൂലക്കരി കല്യാടൻകണ്ടി ഹൗസിൽ പി.മഹേഷിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ 50 മീറ്റർ അകലെ കൊണ്ടുപോയാണ് തീവെച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment