ഉളിക്കൽ: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച വനത്തോട് ചേർന്ന് പീടിക കുന്ന് പ്രദേശം സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് മണിക്കടവ് ഫൊറോനാ വികാരി ഫാദർ പയസ് പടിഞ്ഞാറേമുറി പഞ്ചായത്തംഗം ഝാൻസി കുന്നേൽ തോമസ് കരിമ്പനക്കൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വൈദ്യുതി ഇല്ലാത്തത് കാരണം കാട്ടാന വന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ല എന്ന കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക ഫോറസ്റ്റ് സ്റ്റേഷനിൽ ആവശ്യമായ വൈദ്യുതി കണക്ഷൻ അടിയന്തരമായി നൽകണമെന്ന് എംഎൽഎ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടു. മുൻ ജില്ലാ പഞ്ചായത്തം തോമസ് വർഗീസ് ഈ വിഷയത്തിന്റെ ഗൗരവം കഴിഞ്ഞ ദിവസം നടന്ന ഇരിട്ടി താലൂക്ക് സഭാ യോഗത്തിലും ഉന്നയിചിരുന്നു.
കാട്ടാനശല്യം രൂക്ഷമായ പീടിക കുന്ന് പ്രദേശം സജീവ് ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

Post a Comment