മലബാറിലേക്കുള്ള ട്രെയിൻ യാത്രാക്ലേശം രൂക്ഷം; വാഗൺ ട്രാജഡിക്ക് സാധ്യതയെന്ന് സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍



തിരുവനന്തപുരം: വടക്കൻ മലബാറിലെ ട്രെയിൻ യാത്രാക്ലേശം രൂക്ഷമാണെന്ന് നിയമസഭയില്‍ ഇ.കെ. വിജയന്‍റെ ശ്രദ്ധക്ഷണിക്കല്‍. കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് കാരണം. തിരക്ക് വർധിച്ചിട്ടും നടപടിയില്ല. ഇങ്ങനെയെങ്കിൽ വാഗൺ ട്രാജഡിക്കാണ്  സാധ്യത. വന്ദേ ഭാരത് വന്നശേഷം മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ റെയിൽ യാത്രയിൽ ഗുരുതര പ്രശ്നങ്ങളെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ മറുപടി നല്‍കി. ജനറൽ കമ്പാർട്ട്മെൻ്റുകളുടെ കുറവുണ്ട്. കേരളത്തിലെ റെയിൽ സംബന്ധിച്ച കാര്യങ്ങളിൽ കാലാകാലങ്ങളിലായി കേന്ദ്ര സർക്കാരുകൾ മന്ദഗതിയിലാണ്. പുതിയ ട്രെയിനുകൾ ഇറക്കാൻ റെയിൽവേ തയ്യാറാകുന്നില്ല,  നിരക്കും വർധിപ്പിച്ചു, കൂടുതൽ കോച്ചുകളും   സ്റ്റോപ്പുകളും അനുവദിക്കണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement