കുട്ടികളുടെ നന്മ ലക്ഷ്യമിട്ടുള്ള അധ്യാപകരുടെ ശിക്ഷ ക്രിമിനൽകുറ്റമല്ല - ഹൈക്കോടതി



കൊച്ചി :- കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ, പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവിധത്തിൽ മർദിക്കുന്നത് അധ്യാപകൻ്റെ അവകാശമായി അംഗീകരിക്കാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽക്കുറ്റം നിർണയിക്കാനാവൂ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement