കണ്ണൂർ:- ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠന ഉപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് 7 വരെ നീട്ടി.
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, എയ്ഡഡ് സ്‌കൂളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് ജില്ല ഓഫീസിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org ലും ലഭിക്കും.
ഫോൺ: 04972705197

Post a Comment