കുടകിൽ അതി തീവ്ര മഴ തുടരുന്നു നദികൾ കരകവിഞ്ഞു പോളിബേട്ടയിൽ മരംവീണ് സ്ത്രീ തൊഴിലാളി മരിച്ചു



 കുടകിൽ തുടരുന്ന അതി തീവ്ര മഴയിൽ കാവേരിയും അനുബന്ധ നദിയായ ലക്ഷ്മണ തീർഥയും കരകവിഞ്ഞൊഴുകുന്നു. പോളിബേട്ടയിൽ മരം വീണ് ഒരു സ്ത്രീ തൊഴിലാളി മരിച്ചു. മൂർനാട് , പോളിബെട്ട, നാപോക്ലൂ തുടങ്ങി കുടകിലെ നിരവധി പ്രദേശങ്ങളിലെ റോഡുകളിൽ മരം പൊട്ടി വീണും മറ്റും ഗതാഗതം മുടങ്ങി. കുടകിൽ ദിവസങ്ങളായി തുടരുന്ന റെഡ് അലർട്ട് വെള്ളിയാഴ്ചയും തുടരും. ദിവസങ്ങളായി സ്കൂളുകൾക്കും അവധി നല്കിയിരിക്കയാണ് . നദീതീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. തീർഥാടന കേന്ദ്രമായ ബാഗമണ്ഡലയിൽ റോഡുകൾ വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ ഫ്ളൈ ഓവർ നിർമ്മിച്ചതിനാൽ ഗതാഗതത്തിന് ഏറെ തടസ്സം നേരിടുന്നില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement