നേരിയ ആശ്വാസം, സ്വര്‍ണവില കുറഞ്ഞു



കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഇന്നലെ 55,000 തൊട്ടത്.

മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement