തദ്ദേശ അദാലത്ത്: സംഘാടക സമിതി രൂപീകരണ യോഗം 16ന്



കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറ് ദിന പരിപാടി 2024 ന്റെ ഭാഗമായി, തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. അദാലത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 16ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും.

യോഗത്തിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള 11 വിഷയങ്ങളിലെ പരാതികളാണ് പ്രസ്തുത അദാലത്തിൽ പരിഗണിക്കുന്നത്.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം, വ്യാപാര, വാണിജ്യ, വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെൻറ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത.
അദാലത്തിൽ പരിഗണിക്കുന്നതിനായി adalat.lsgkerala.gov.in എന്ന സൈറ്റിലൂടെ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement