കണ്ണൂർ: കാസറഗോഡ് സ്വദേശിനിയായ 16 കാരിയെ ബംഗ്ലൂരിലേക്കും വയനാട്ടിലേക്കും കടത്തികൊണ്ടു പോയ യുവാവ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ കുറുവ സ്വദേശി സിന്ദ്രയിൽ ഉവൈസിനെ (19)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
സ്കൂൾ ഹോസ്റ്റലിൽ നിന്നും പിതാവിനൊപ്പം നാട്ടിലേക്ക് പുറപ്പെട്ട 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഇക്കഴിഞ്ഞ16 ന് വൈകുന്നേരം കണ്ണൂർ
റെയിൽവെ സ്റ്റേഷനിൽ നിന്നും നാടുവിടുകയായിരുന്നു. സ്കൂൾ ഹോസ്റ്റലിൽ നിന്നും പിതാവിനൊപ്പം നാട്ടിലേക്ക് പുറപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലെ
16 കാരിയെ പിന്നീട് കാണാതാവുകയും
പിതാവിനെഫോണിൽ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നു. തുടർന്ന് പിതാവ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണത്തിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്.പരാതിയിൽ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

Post a Comment