പിണറായി: പിണറായിയിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു, ശിലാ സ്ഥാപനം ആഗസ്ത് 23ന് രാവിലെ 10 ന് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. സംഘാടക സമിതി രൂപീകരണ യോഗം പിണറായി കൺവെൻഷൻ സെൻ്ററിൽ നടന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ അധ്യക്ഷനായി. കെ. പ്രദീപൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.കെ. രാജീവൻ, എൻ.കെ. രവി കെ. ഗീത, ടി. സജിത എ.വി. ഷിബ , കെ.പി. ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയരക്ടർ ഡോ സാബു, റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് സെൽ ഡയരക്ടർ ഡോ. അനൂപ് കുമാർ, പ്രൊജക്ട് ഹെഡ് മനോജ് ചുമ്മാർ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ചെയർമാനായും പിണറായി പഞ്ചായത്തി പ്രസിഡൻ്റ് കെ.കെ.രാജീവൻ ജനറൽ കൺവീനറുമായി 75 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. 275 കോടി രൂപ ചിലവിലാണ് പിണറായി എജ്യുക്കേഷണൽ ഹബ് യാഥാർത്ഥ്യമാക്കുന്നത്.
5 ഇൻസ്റ്റിറ്റ്യൂഷൻ ഇവിടെ പ്രവർത്തിക്കും ഐ.എച്ച്. ആർ.ഡി.കോളേജ്, സിവിൽ സർവിസ് അക്കാദമി, ഹോട്ടൽ മാനേജ് മെൻ്റ് ഇൻസ്റ്റിറ്റൂട്ട്, ഗവ. ഐ.ടി.ഐ, ഗവ പോളി ടെക്നിക്ക് എന്നിവ ഇതിന് പുറമെ ഭൗതിക സാഹചര്യങ്ങളും ഒരുക്കും. കാൻ്റീൻ ഗസ്റ്റ്ഹൗസ്, ഓഡിറ്റോറിയം, ഗ്രൗണ്ട് ഓപ്പൺഎയർ ആംഫി തിയറ്റർ തുടങ്ങിയവയും സജ്ജമാക്കും 13ഏക്കറോളം സ്ഥലത്താണ് എജ്യുക്കേഷണൽ ഹബ് ഒരുക്കുന്നത്.

Post a Comment