കണ്ണൂർ: ജില്ലാ എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡ് കണ്ണൂർ ദേശീയ പാതയോരത്തെ താഴെചൊവ്വ മുതൽ കിഴുത്തള്ളി വരെയുള്ള തട്ടുകടകളിൽ
പരിശോധന നടത്തി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് അഞ്ച് തട്ടുകടകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി നടപടിയെടുക്കാൻ കോർപ്പറേഷന് നിർദേശം നൽകി. റോഡരികിലും ദേശീയപാതയ്ക്കും റെയിൽപാളത്തിനും ഇടയിലുള്ള സ്ഥലത്തേക്കും
തട്ടുകടയിലെ മാലിന്യങ്ങൾ തള്ളുന്നതായി പരാതി ഉയർന്നതിനെ
തുടർന്നാണ് പരിശോധന.

Post a Comment