വയനാടിനെ ചേർത്ത് പിടിച്ച് ബി.എസ്.എൻ. എൽ ; വയനാട്ടിലെ ഉപഭോക്താക്കൾക്ക് സൗജന്യ സേവനം



വയനാട്: വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഉപഭോക്താക്കൾക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ പരിധിയില്ലാത്ത സൗജന്യ കോളുകളും സന്ദേശങ്ങളും 4g ഡാറ്റാ സേവനവും BSNL നൽകുന്നു.

മൂന്ന് ദിവസത്തേക്കാണ് സൗജന്യ സേവനമെന്ന് ബി.എസ്. എൻ. എൽ കേരള പ്ലാറ്റ്ഫോം X-ൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പ്രകൃതിക്ഷോഭമുണ്ടായ നിലമ്പൂർ താലൂക്കിലും ഈ സൗജന്യ സേവനം ലഭ്യമാണ്.

മലയോര മേഖലയായ ചൂരൽമലയിൽ ബി.എസ് എൻ എൽ ൻ്റെ ടവർ മാത്രമാണ് ഉള്ളത്. ബി.എസ്.എൻ.എൽ ൻ്റെ ഈ സൗജന്യ സേവന തീരുമാനം ദുരിതബാധിതർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും സർക്കാർ മെഷിനറിക്കും വളരെ ഉപകാരപ്രദമാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement