എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി റീൽസ് രചന മത്സരം സംഘടിപ്പിക്കുന്നു. എലിപ്പനി രോഗത്തിനെതിരെയുള്ള ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന റീൽസുകൾ തയ്യാറാക്കാൻ സാധിക്കുന്ന രചനകൾ (സ്ക്രീപ്റ്റ് ) ആണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്.
- പരമാവധി 3 മിനിറ്റ് വരെ ദൈർഘ്യമുള്ള റീൽസ് തയ്യാറാക്കുന്നതിനുള്ള സ്ക്രീപ്റ്റ് ആണ് അയക്കേണ്ടത്.
- നിലവിൽ പുറത്തിറക്കിയ റീൽസ് / വീഡിയോ യുടെ സ്ക്രീപ്റ്റ് അയക്കാൻ പാടുള്ളതല്ല
- റീൽസ് ന്റെ സ്ക്രീപ്റ്റ് വൃത്തിയായി വെള്ളപേപ്പറിൽ മലയാളത്തിൽ എഴുതിയോ ടൈപ്പ് ചെയ്തോ demoknr@gmail.com എന്ന ഇമെയിൽ ഐഡിയിൽ സമർപ്പിക്കുക
- അയക്കുന്നയാളുടെ പേരും വിലാസവും ഫോൺ നമ്പറും സ്ക്രിപ്റ്റ് ന്റെ കൂടെ നൽകേണ്ടതാണ്.
- രചനകൾ ലഭിക്കേണ്ട - അവസാന തീയതി 31.08.2024 വൈകുന്നേരം 5 മണി
- യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന രചനകൾക്ക് അർഹമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നതാണ്.
- തിരഞ്ഞെടുക്കപ്പെടുന്ന രചനകൾക്ക് രംഗ ഭാഷ്യം നൽകി ആരോഗ്യവകുപ്പ് റീൽസ് പുറത്തിറക്കുന്നതായിരിക്കും.
-ജില്ലാ മെഡിക്കൽ ഓഫീസർ,(ആരോഗ്യം)കണ്ണൂർ-

Post a Comment