മയ്യിലിൽ മണൽ മാഫിയ; മൂന്നംഗസംഘം പിടിയിൽ



മയ്യിൽ : മണൽ മാഫികളുടെ പ്രവർത്തനം സജീവമായി മയ്യിൽ മേഖല. അനധികൃതമായി നാറാത്ത് കല്ലൂരിക്കടവിൽ നിന്നും മണൽ കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ മയ്യിൽ ഇൻസ്പെക്ടർ പി. സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തു.

ടിപ്പർ ഡ്രൈവർ മാണിയൂർ ഇടവച്ചാൽ തച്ചേത്ത് ഹൗസിൽ ടി നൗഫൽ, കാട്ടാമ്പള്ളി ചെന്നയൻ ഹൗസിൽ സി നൗഷാദ്, നാറാത്ത് ജുമാ അത്ത് പള്ളിക്ക് സമീപത്തെ എം കെ ഹൗസിൽ എ ഹസീബ് എന്നിവരാണ് പിടിയിലായത്. രണ്ട് ടിപ്പർ ലോറിയും പിടിച്ചെടുത്തു. 

സീനിയർ സിപിഒ വിനീത്, സിപിഒ വിജിൽമോൻ എന്നിവരും പോലീസ് അംഗത്തിന് ഉണ്ടായിരുന്നു. വളപട്ടണം പുഴയുടെ ഭാഗമായ നണിച്ചേരി, പാവന്നൂർ, നണിയൂർ, അരിമ്പ്ര, മുല്ലക്കൊടി, നാറാത്ത്, പാമ്പുരുത്തി തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുമാണ് രാത്രിയും പകലും മണൽ കടുത്തുന്നത്. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement