സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്



സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.കോഴിക്കോട് കണ്ണൂര്‍ വയനാട് കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴു ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട്.

ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിക്കുന്നത്. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനനമര്‍ദ്ദം ‘അസ്‌ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് അറബികടലില്‍ പ്രവേശിച്ച് ഒമാന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കാസര്‍കോട് ജില്ലയിലെ ഉപ്പള സ്റ്റേഷനിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement