കോയ്യോട് വീട്ടുമതിൽ തകർന്നുവീണു; ആളപായമില്ല



ഇന്നലത്തെ കനത്ത മഴയിൽ വീട്ടുമതിൽ തകർന്നു. കൊയ്യോട് തൈക്കണ്ടി സ്കൂളിന് സമീപമുള്ള ചാലിൽ സയ്യിദയുടെ വീടിൻ്റെ മതിലാണ് തകർന്നുവീണത്. സംഭവ സമയം മതിലിൻ്റെ പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.

അതോടൊപ്പം തന്നെ വീടിൻ്റെ മുൻവശത്തും കിണറിനോട് ചേർന്നുള്ള ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടു, തുടർന്ന് താമസക്കാരെ അടുത്തുള്ള ബന്ധുവീട്ടിൽ മാറ്റി പാർപ്പിച്ചു.




Post a Comment

Previous Post Next Post

Join Whatsapp

Advertisement