തോട്ടിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ


ഇരിട്ടി: തോട്ടിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. പഴശ്ശി പദ്ധതിയുടെ കൈവഴിയായ പായം കല്ലിപ്പറമ്പ് തോട്ടിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് മാലിന്യം കൊണ്ടുവന്നു തള്ളിയത് എന്നാണ് കരുതുന്നത്. ജില്ലയിലെ ആയിരങ്ങളുടെ കുടിവെള്ള സ്രോതസായ പഴശ്ശിജല സംഭരണിയുടെ കൈവഴിയായ പായം കല്ലിപ്പറമ്പിലെ തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതായാണ് കരുതുന്നത്. ബാഗുകൾ, ഐസ്ക്രീം കപ്പുകൾ, തെർമോക്കോളുകൾ, കാർപെറ്റ്, സിമന്റ് ചാക്ക്, സ്കൂൾ യൂണിഫോം, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് കോപ്പി, സ്കൂൾ നോട്ടീസ് ബോർഡിൽ ഒട്ടിച്ചപോസ്റ്ററുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇതിൽ ഉള്ളതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement