'ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി ഇനിമുതൽ ഞാൻ സ്നേഹത്തിന്റെ കടയിൽ' - സന്ദീപ് വാര്യർ



ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ബിജെപി വിടാൻ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷൻ ചർച്ചകളിൽ നിന്നും ബിജെപി വിലക്കി. താൻ ബിജെപിയിൽ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഇനിമുതൽ ഞാൻ കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ തുടരും. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു. ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement