ഗെയ്ൽ ഗ്യാസ് ലൈൻ പദ്ധതിയെക്കുറിച്ച് ബോധവത്കരിക്കാൻ ഗെയ്ൽ ഇന്ത്യ കണ്ണൂർ സോണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സെമിനാർ നടത്തി. ഗെയ്ൽ കണ്ണൂർ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണി ഉദ്ഘാടനം ചെയ്തു. ഗ്യാസ് ലൈനിന്റെ ഉപയോഗത്തെക്കുറിച്ചും ഗുണവശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഗെയ്ൽ ഫയർ ആന്റ് സേഫ്റ്റി സീനിയർ മാനേജർ വി ജെ അർജുൻ ഗ്യാസ് ലൈനിന്റെ സുരക്ഷ, മുൻകരുതൽ എന്നിവയെക്കുറിച്ച് സംസാരിച്ചു. എമർജൻസി റെസ്പോൺസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ, പദ്ധതി പ്രദേശത്ത് നിയമാനുസൃതമല്ലാതെ കുഴിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ, ഗെയ്ൽ സ്വീകരിച്ചിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു. ഒ ആന്റ് എം മാനേജർ അരുൺ മോഹൻ നായർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ടെലികോം കമ്പനികളുടെ പ്രതിനിധികൾ, മറ്റു യൂട്ടിലിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment