തിരുവനന്തപുരം :- ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ആദ്യ ഗഡുവായ 2,150 കോടിയും ഉപാധിരഹിത ഫണ്ടായ 78 കോടി രൂപയും ചേർത്താണിത്. വികസന ഫണ്ടിൽ പഞ്ചായത്തുകൾക്ക് 1,132 കോടി, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 275 കോടി, മുനിസിപ്പാലിറ്റികൾക്ക് 221 കോടി, കോർപറേഷനുകൾക്ക് 243 കോടി എന്നിങ്ങനെയാണ് വിഹിതം.
മില്യൻ പ്ലസ് സിറ്റികളിൽപ്പെടാത്ത 86 മുനിസിപ്പാലിറ്റികൾക്ക് 77 കോടി രൂപയും കണ്ണൂർ കോർപറേഷന് 8.46 ലക്ഷം രൂപയും ലഭിക്കും. ഈ മാസം തന്നെ പദ്ധതികൾ നടപ്പാക്കിത്തുടങ്ങാമെന്ന് ധനവകുപ്പ് അറിയിച്ചു.
Post a Comment