കണ്ണൂർ സിറ്റി പോലീസിൻ്റെ ഫ്രീഡം കപ്പ് 2025 ഫുട്ബോൾ മത്സരത്തിൽ ധർമടം വിജയികളായി




കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിവരുന്ന ഫ്രീഡം കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം കണ്ണൂർ പോലീസ് ടർഫിൽ വച്ച് 2025 മെയ്‌ 13 തീയതി നടത്തി.

കണ്ണൂർ പോലീസ് ടര്‍ഫിൽ നടത്തപ്പെട്ട ഫൈനൽ മത്സരത്തിൽ ധർമടം വിജയികളായി. ധർമടം 3 ഗോളുകളും കൂത്തുപറമ്പ് 1 ഗോളും നേടി. *കിക്ക് ഔട്ട് ഡ്രഗ്സ്സ് ചെയ്സ് യുവർ ഡ്രീംസ്* എന്ന ആശയവുമായി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ്. പി ഐപിഎസ് ഉദ്ഘാടനം ചെയ്തു. മത്സര ഇടവേളകളിൽ കണ്ണൂർ സിറ്റി പോലീസിന്റെ ഭാഗമായി ഫ്യൂഷൻ ഡാൻസ് നടത്തി. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement