തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ കാലവർഷം എത്തിയതായി സ്ഥിരീകരണം ; മെയ്‌ 27ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

കാലവർഷം എത്തി
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ്.

സാധാരണയായി മെയ്‌ 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്.


തുടർന്നുള്ള 3 -4 ദിവസത്തിനുള്ളിൽ,തെക്കൻ അറബിക്കടൽ , മാലിദ്വീപ് , കൊമോറിൻ മേഖല തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ ; മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യത .

*കാലവർഷം കേരളത്തിൽ മെയ്‌ 27 ഓടെ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ്*


Post a Comment

Previous Post Next Post

Join Whatsapp

Advertisement