കേസുകൾ തീർപ്പായ വാഹനങ്ങൾ വീണ്ടെടുക്കാൻ ഉടമസ്ഥർക്ക് അവസരം

Join Whatsapp




കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഉൾപ്പെട്ടതും കോടതിയിൽ തീർപ്പായതുമായ വാഹനങ്ങൾ ഉടമസ്ഥർക്ക് തിരിച്ചെടുക്കുവാൻ അവസരം.

കേസുകൾ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് നൽകിയിട്ടും ഏറ്റെടുക്കാത്ത 60 വാഹനങ്ങളാണ് ഇ-ലേലം ചെയ്യുന്നതിനു മുന്നേ വീണ്ടും ഉടമസ്ഥർക്ക് വീണ്ടെടുക്കുവാൻ അവസരം നൽകുന്നത്.
 ഇ-ലേല വിളംബര തീയതി മുതൽ 30 ദിവസത്തിനകം ഉടമസ്ഥർ മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ അസിസ്റ്റന്റ് കമാണ്ടന്റ് ഓഫ് പോലീസ് നാക്കോട്ടിക് സെൽ കണ്ണൂർ സിറ്റി മുമ്പാകെയോ നൽകി വാഹനങ്ങൾ വീണ്ടെടുക്കാൻ സാധിക്കുന്നതാണ്.

 ഉടമസ്ഥർ അവകാശം ഉന്നയിക്കാത്ത പക്ഷം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് MSTC Limited എന്നാ പൊതുമേഖല സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന നടത്തപ്പെടുന്ന ഇ- ലേലം (e-auction) വഴി സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കും. കൂടുതൽ സംശയനിവാരണത്തിനായി 0497-2763339, 9497925858 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

#kannurcitypolice #keralapolice #police #vehicle #auctionvehicles

Advertisement

Post a Comment

Previous Post Next Post