ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ പ്രതി പിടിയില്‍




കോഴിക്കോട് :- ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെയാണ് (25) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയറ്ററിനടുത്താണ് സംഭവം നടന്നത്.

 പുതിയങ്ങാടി സ്വദേശിയായ
 യുവാവിനോട് ഒരു കോള്‍ ചെയ്യട്ടെ എന്നാവശ്യപ്പെട്ട് അലി മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണ്‍ ചെയ്തുകൊണ്ട് അല്‍പം അകലേക്ക് മാറിയ ഇയാള്‍ പിന്നീട് ഇവിടെ നിന്ന് വിദഗ്ധമായി മുങ്ങി. പരാതി ലഭിച്ച പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്കകം കോഴിക്കോട് ബീച്ച് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 

എസ്‌ഐ ശ്രീസിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ജലീല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement