സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ 8975 രൂപയില്‍ നിന്ന് 8940 രൂപയിലും പവന്‍ 280 രൂപ കുറഞ്ഞ് 71,800 രൂപയില്‍ നിന്ന് 71,520 രൂപയായി. ഈ മാസം 15ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണവില പിന്നീട് കയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement