കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഉൾപ്പെട്ടതും കോടതിയിൽ തീർപ്പായതുമായ വാഹനങ്ങളാണ് ഈ-ലേലത്തിൽ (e-auction) വയ്ക്കുന്നത്.
കേസുകൾ കോടതിയിൽ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശികൾ എത്താത്ത വിവിധ സ്റ്റേഷനുകളിലും യാഡുകളിലും സൂക്ഷിച്ച 80 വാഹനമാണ് MSTC Ltd എന്ന പൊതുമേഖല വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന 31/05/2025 തീയതി ഈ-ലേലത്തിൽ വയ്ക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MSTC Ltd എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ Buyer ആയി രജിസ്റ്റർ ചെയ്ത ശേഷം ഈ-ലേലത്തിൽ നേരിട്ട് ഓൺലൈനായി പങ്കെടുക്കാം. (MSTC E-Auction No. MSTC/TVC/DISTRICT POLICE OFFICE KANNUR KERALA/2/CIVIL
STATION/25-26/10541.)
MSTC Ltd എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ Buyer ചെയ്തവർക്കും മേൽപ്പറഞ്ഞ ലേലത്തിൽ പങ്കെടുക്കുന്നവരും ആയ വ്യക്തികൾക്ക് ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ 30/05/2025 തീയതി വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉള്ള സമയത്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. പ്രസ്തുത ഈ ലേലം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിന് 0497-2763339 / 9497925858 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
#kannurcitypolice #keralapolice #police #vehicle #auctionvehicles
Post a Comment