മാല മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി മയ്യിൽ പോലീസ്




ചെലേരിയിൽ വച്ച് സ്ത്രീയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി മാല മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ മയിൽ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി.

ചേലേരി യുപി സ്കൂളിന്റെ സമീപം ബേക്കറി നടത്തുന്ന ചെലേരി സ്വദേശിനിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കഴുത്തിലെ മാലയുടെ മുക്കാൽ പവൻ ഭാഗം പൊട്ടിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടയിൽ പരാതിക്കാരിയുടെ കൈ മുറിയുകയും ചെയ്യുകയായിരുന്നു. 
ഉടൻതന്നെ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരാതിക്കാരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിൻതുടരുകയും പ്രതി ഉപേക്ഷിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചേലേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കെ.സനീഷ് എന്ന യുവാവിനെ പിടികൂടുന്നത്.

മയ്യിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ ഇബ്രാഹിം എ.എസ്.ഐ മാരായ ഷനിൽ, മനു എസ്.സി.പി.ഒ സന്തോഷ് സി.പി.ഒ മാരായ വിനീത്, വിജിൽ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement