കണ്ണൂര്‍: ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലശ്ശേരി സ്വദേശിനിയുടെ 12,06,000 രൂപ തട്ടിയെടുത്ത കേസില്‍ പാലക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ് (36), ദിലീപ് (36), പ്രേംകുമാര്‍(52) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജ് പി ഐപിഎസ് ന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടംബേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
പരാതിക്കാരിയെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൊണ്ട് വിവിധ അക്കൌണ്ടുകളിലേക്ക് 12,06,000/- രൂപ പല തവണകളായി നിക്ഷേപിപ്പിക്കുകയായിരുന്നു. മേല്‍പരാതിയില്‍ പാലക്കാട് സ്വദേശിയായ റിഷാദിന്റെ അക്കൌണ്ടിലേക്ക് വന്ന 4,50,000/ രൂപ പ്രതികള്‍ ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ടി. പി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജോതി, സി.പി.ഒ മാരായ സുനില്‍, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
#kannurcitypolice #keralapolice #police #onlinetrading #cybercrime
Post a Comment