വളപട്ടണത്തിൽ വെച്ച് ലോറി ഡ്രൈവറെയും ആക്രമിക്കുകയും പരിക്കേറ്റ ഡ്രൈവർക്ക് ചികിത്സ സമയം കാൽ മുറിച്ചു മാറ്റപ്പെട്ട സംഭവത്തിലാണ് വളപട്ടണം സ്വദേശികളായ മുഹമ്മദ് ഷാലി, മുഹമ്മദ് റഷീദ്, തൗഫീർ എന്നിവരെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി 15 വർഷവും ഒരു മാസവും തടവ് ശിക്ഷയും പിഴയായി 105000 രൂപയും വിധിച്ചത്.
വളപട്ടണത്ത് ഒരു ഹോട്ടലിൽ വച്ചുണ്ടായ വാക്കു തർക്കമാണ് പ്രതികൾ ലോറി ഡ്രൈവറായ എൻ എം ജിമേഷിനെയും ക്ലീനർ എം എം തോമസിനെയും തടഞ്ഞു നിർത്തി ആക്രമിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ എസ് ഐ ജഗദീഷ് കെ വി കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എം കൃഷ്ണൻ അന്വേഷണം നടത്തുകയും ചെയ്തു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ട് കെ രൂപേഷ് ഹാജരായി. അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്.
#kannurcitypolice #keralapolice #police #valapattanam

Post a Comment