മട്ടന്നൂർ മണക്കായി എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നും നാടൻ വാഷും ചാരായ നിർമ്മാണ ഉപകരണങ്ങളും മട്ടന്നൂർ പോലീസ് പിടികൂടി.
വീട്ടിൽ വച്ച് അച്ഛനും മകനും ചേർന്ന് ചാരായം നിർമ്മിച്ച് വിൽക്കുന്നുണ്ട് എന്നുള്ള രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ എത്തി വീട്ടിലുണ്ടായിരുന്ന അഭിനവ് കെ വിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ സൂക്ഷിച്ച 100 ലിറ്റർ വാഷും നാടൻ ചാരായം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ പവിത്രൻ മണക്കായിയും മകനായ അഭിനവും ചേർന്നാണ് ചാരായം നിർമ്മിക്കുന്നതും വിൽക്കുന്നതും.
മട്ടന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ എം ന്റെ നിർദ്ദേശപ്രകാരം എസ്ഐ ലിനേഷ്.സി.പിയുടെ നേതൃത്വത്തിൽ എസ്ഐ ഉണ്ണിമായ, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ ധനേഷ് എന്നിവർ ചേർന്നാണ് പ്രതിയെയും വാഷും പിടികൂടിയത്.
#kannurcitypolice #keralapolice #police
Post a Comment