ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി നിയോജക മണ്ഡലപരിധിയില്‍ നടത്തിയ പട്ടയമേളയില്‍ 102 പട്ടയങ്ങള്‍ വിതരണം ചെയ്തു. 92 ലാന്റ് ട്രീബ്യൂണല്‍ പട്ടയം, മാടായി പഞ്ചായത്തില്‍ സര്‍വ്വെ ചെയ്ത കടല്‍ പുറമ്പോക്കിലെ ഒന്‍മ്പത് പട്ടയങ്ങള്‍, ഒരു ഭൂതാനം പട്ടയം ഉള്‍പ്പടെയാണിത്. റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പട്ടയവിതരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുന്നതിനായുള്ള ശ്രദ്ധേയമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കി ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ അധ്യക്ഷനായിരുന്ന എം വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍, മാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവന്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍ആര്‍ സി എം ലതാദേവി, പയ്യന്നൂര്‍ തഹസില്‍ദാര്‍ ടി മനോഹരന്‍, ഭൂരേഖ തഹസില്‍ദാര്‍ എസ് പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി ഉണ്ണികൃഷ്ണന്‍, ബാബു രാജേന്ദ്രന്‍, എം പ്രകാശന്‍, എസ് കെ പി സക്കറിയ, സി ബി കെ സന്തോഷ്, പി ടി സുരേഷ്, കെ ഗണേശന്‍, യു മുഹമ്മദ് ഹാജി, പി വി മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment