എൻഎച്ച് 66 നിർമ്മാണ കമ്പനിയായ വിശ്വ സമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാപ്പിനിശ്ശേരിയിലെ സ്ക്രാപ്പ് യാഡിൽ നിന്നും സ്ക്രാപ്പ് വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയതിൽ കമ്പനിക്ക് 40 ലക്ഷത്തോളം രൂപ നഷ്ടമായി.
എട്ടുമാസത്തോളം നടത്തിയ തട്ടിപ്പിൽ ഏതാണ്ട് 40 ലക്ഷത്തോളം രൂപ കമ്പനിക്ക് നഷ്ടമായിട്ടുണ്ട്. വെയിങ് മെഷീനിൽ അൾട്രേഷൻ നടത്തി തൂക്കത്തിൽ കുറവ് കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. സിസിടിവി, അക്കൗണ്ട് എന്നിവ പരിശോധിച്ചതിൽ വിശ്വ സമുദ്രയുടെ സ്റ്റാഫുകൾ ആയ എസ്. രമേഷ്, ജി. വെങ്കടേഷ്, പി. വിഗ്നേഷ്, എൻ. സുനിൽ എന്നിവരും മുൻ സ്റ്റാഫായ കെ. മൻമദറാവു കമ്പനിയിൽനിന്നും സ്ക്രാപ്പ് വാങ്ങിക്കുന്ന ഡെൽറ്റ പവർ, എആർ ട്രേഡേഴ്സ് എന്നീ കമ്പനികളുടെ ഏജന്റ് ആയ മുഹമ്മദ് അലി എന്നിവരാണ് പ്രതികളായ 6 പേര്, ഇതിൽ നാലു പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വളപട്ടണം എസ് ഐ വിപിൻ ടി എൻ, എസ് ഐ സുരേഷ് ബാബു, സിപിഒ തിലകേഷ്, സിപിഒ സുമിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
#kannurcitypolice #keralapolice #police
Post a Comment