വാഹനത്തിൻ്റെ മുൻഗ്ലാസ്സിൽ ഫാസ്‌ടാഗ് നിർബന്ധം ; നടപടികൾ കർശനമാക്കുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ നിർദേശം



ന്യൂഡൽഹി :- വാഹനത്തിൻ്റെ മുൻചില്ലിൽ ഫാസ്‌ടാഗ് സ്ഥാപിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ കർശനമാക്കുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ (എൻഎച്ച്എഐ) മുന്നറിയിപ്പ്. വാർഷികപാസും മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ്ങും നടപ്പാക്കാനിരിക്കെ, ഫാസ്ടാഗ് സംവിധാനം മെച്ചപ്പെടുത്താനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ചില വാഹനയുടമകൾ ബോധപൂർവം വിൻഡ്ഷീൽഡിൽ ഫാസ്ടാഗ് പതിപ്പിക്കാതിരിക്കാറുണ്ട്. അത് ടോൾപിരിക്കലിനെ താളംതെറ്റിക്കാന്നതായും വാഹനങ്ങൾ വൈകി ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൈയിൽവെക്കുന്ന ടാഗുകൾ അഥവാ ലൂസ് ഫാസ്‌ടാഗുകൾ കണ്ടാൽ ഉടനടി റിപ്പോർട്ടു ചെയ്യാൻ ടോൾപിരിവ് ഏജൻസികൾക്ക് എൻഎച്ച്എഐ നിർദേശം നൽകി.

ഇതിനായി പ്രത്യേക ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾപ്രകാരം അത്തരം ഫാസ്ട‌ാഗുകളെ കരിമ്പട്ടികയിൽപ്പെടുത്തുന്ന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ടോൾ പ്ലാസകളിൽ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ മുൻചില്ലിൽത്തന്നെ ഫാസ്‌ടാഗ് സ്ഥാപിക്കണമെന്ന് കഴിഞ്ഞവർഷം എൻഎച്ച്എഐ ആവശ്യപ്പെട്ടിരുന്നു. ദേശീയപാതകളിൽ രാജ്യത്താകെ ആയിരത്തോളം ടോൾപ്ലാസകളാണു ള്ളത്. ടോൾപിരിവ് ഡിജിറ്റലാക്കിയ ഫാസ്ടാഗ് 98 ശതമാനം വാഹനങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement