പാട്യം ഗ്രാമപഞ്ചായത്തില്‍ ഇ-സൈക്കിള്‍ വിതരണം




മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇ-സൈക്കിള്‍ വിതരണം ചെയ്തു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി ശ്രീഷ്മ അധ്യക്ഷയായിരുന്നു. കുടുംബശ്രീ ഓക്സിലറി പ്രവര്‍ത്തകരും കുടുംബശ്രീ ലോകോസ് ആര്‍.പി മാരുമായ മൂന്ന് പേര്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. 2050-ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ-സൈക്കിള്‍ പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാചെലവ് കുറയ്ക്കല്‍, മറ്റ് വരുമാന വര്‍ധനവ് എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ഫായിസ് അരൂള്‍, ഏഴാം വാര്‍ഡ് അംഗം മേപ്പാടന്‍ രവീന്ദ്രന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ എ റിജിന, സിഡിഎസ് അംഗങ്ങളായ ഇ ശ്രീജ, പി കെ ഷഫീദ, പി സിന്ധു എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement