കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കും- മന്ത്രി വി. ശിവന്‍കുട്ടി
ഓരോ കുട്ടിയുടെയും ഭാവി കെട്ടിപ്പടുക്കുന്നതില്‍ വിദ്യാലയങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണ് ഒരു രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകുന്നതെന്നും പൊതുവിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ സ്‌കൂളുകളില്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി എന്നിവയെല്ലാം കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യം സൃഷ്ടിക്കും. ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പഠന മികവിനൊപ്പം നല്ല വ്യക്തിത്വമുള്ളവരായി വളരാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. രക്ഷിതാക്കള്‍ കുട്ടികളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധച്ച് ആവശ്യമായ പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
കെ.പി മോഹനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒ.പി രാജിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.പി.സി കേഡറ്റ് തേജസ്വിനി വരച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ ചിത്രം വേദിയില്‍ മന്ത്രിക്ക് കൈമാറി. കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ വി. സുജാത ടീച്ചര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിജി സജേഷ്, കെ.വി രജീഷ്, കെ.അജിത, കെ.കെ. ഷമീര്‍, എം.വി ശ്രീജ, വാര്‍ഡ് കൗണ്‍സിലര്‍ ബിപി റസിയ, പ്രിന്‍സിപ്പല്‍ പി. ശ്യാംലാല്‍, പ്രഥമ അധ്യാപിക പ്രമീള ടീച്ചര്‍, ഡി.പി.സി എന്‍.സതീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് പി.എം. മധുസൂദനന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ബിജിമോള്‍, പൊതുപ്രവര്‍ത്തകരായ കെ ധനഞ്ജയന്‍, എന്‍. ധനജ്ഞയന്‍, വി.ബി. അഷറഫ്, അഷ്റഫ് ഹാജി, ഷംജിത്ത് പാട്യം, കെ.ടി.മുസ്തഫ ഹാജി, സ്റ്റാഫ് സെക്രട്ടറി രണ്‍ദീപ് എന്നിവര്‍ സംസാരിച്ചു.
Post a Comment